About us
Compassionate Care, Expert Healing, and Your Path to Wellness
കുട്ടികൾ ഇല്ലാതെ സങ്കടപ്പെടുന്ന ദമ്പതിമാർ നിരവധിയാണ്. കല്യാണം കഴിഞ്ഞ് വർഷങ്ങളായെങ്കിലും ഒരുമിച്ച് ഒരു വർഷമെങ്കിലും ജീവിച്ചിട്ടും കുട്ടികളായില്ലെങ്കിൽ ആശങ്ക വേണ്ട..വിവാഹാനന്തരം ഒരു വർഷം ഒരു ഗർഭനിരോധന മാർഗവും ഉപയോഗിക്കാതെ ഒന്നിച്ച് ജീവിച്ചിട്ടും ഗർഭിണിയാവാത്ത ദമ്പതിമാർ മാത്രമാണ് കുട്ടികൾ ഉണ്ടാവാൻ താമസിക്കുന്നതിൽ ആശങ്കപ്പെടേണ്ടതും ചികിത്സ തേടേണ്ടതും.
ആദ്യപടി
വന്ധ്യത ചികിത്സയിൽ ദമ്പതികളോട് വിശദമായി സംസാരിച്ച് പ്രശ്നങ്ങളും ,വന്ധ്യതാ കാരണങ്ങളും മനസിലാക്കുകയാണ് ആദ്യപടി. ആർത്തവത്തെക്കുറിച്ചും അതിന്റെ ക്രമക്കേടുകളെക്കുറിച്ചും മനസിലാക്കേണ്ടതുണ്ട്. സാധാരണ ഒരു സ്ത്രീക്ക് 26-32 ദിവസത്തിനുള്ളിലാണ് ആർത്തവമുണ്ടാകേണ്ടത്. ദിവസം കൂടുതലോ, കുറവോ എന്ന് അറിയ ണം. ആർത്തവസമയത്ത് കഠിന വയറുവേദന ,രക്തം കൂടുതലോ,കുറവോ പോവുക, ഇതരരോഗങ്ങൾക്ക് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നുണ്ടോ, ഉദരശസ്ത്രക്രിയക്കോ, പ്ര ത്യേകിച്ച് അണ്ഡാശയ ശസ്ത്രക്രിയക്കോ വിധേയയായിട്ടുണ്ടോ ഇതൊക്കെ അറിയേണ്ടതുണ്ട്.ആർത്തവാനന്തരം 10 മുതൽ 15 ദിവസം വരെയാണ് ഗർഭധാരണത്തിന് ഉത്തമം. ഇതേ കുറിച്ച് ദമ്പതിമാർക്ക് ഗ്രാഹ്യമുണ്ടായിരിക്കണം. ആധുനിക ജീവിതരീതികളുടെയും, ആഹാര രീതികളുടെയും അനന്തരഫലമായ അമിതവണ്ണവും, പൊണ്ണത്തടിയും വന്ധ്യതയ്ക്ക് കാരണമാകാം. കുട്ടികളുണ്ടാകാത്തത് ചിലപ്പോൾ പുരുഷന്റെയോ സ്ത്രീയുടെയോ മാത്രം കാരണം കൊണ്ട് ആയേക്കാം. രണ്ടുപേരുടെയും കാരണം കൊണ്ടും വന്ധ്യത ഉണ്ടായേക്കാം.
പുരുഷ വന്ധ്യത
സ്ത്രീ വന്ധ്യതയെ അപേക്ഷിച്ച് പുരുഷ വന്ധ്യതയുടെ ലക്ഷണങ്ങളും കാരണങ്ങളും കണ്ടെത്തുക ഏറെ പ്രയാസകരമാണ്.60 ശതമാനം പുരുഷ വന്ധ്യതയുടെയും കാരണം ബീജോത്പാദനത്തിന്റ്റെ തകരാറുകളാണ്. അമിത ഉത്കണ്ഠ, ഭയം, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളാണ് ഏറെക്കുറെ ഉദ്ധാരണ പ്രശ്നങ്ങൾക്കും ശീഘ്രസ്ഖലനത്തിനും കാരണം.
ബീജോത്പാദനത്തെ നിയന്ത്രിക്കുന്ന അന്തസ്രാവ ഗ്രന്ഥികളുടെ പ്രവർത്തന തകരാർ കൊണ്ട് ബീജോത്പാദനം തടസപ്പെടുന്നു. ഇവ കൂടാതെ പ്രത്യുത്പാദന അവയവങ്ങൾക്കുണ്ടാവുന്ന കാൻസർ, വീക്കങ്ങൾ, മറ്റ് രോഗങ്ങൾ ഇവയും വന്ധ്യതക്ക് കാരണമാകാം.ഇറുകിയ വസ്ത്രധാരണം വൃഷണങ്ങളിൽ ബിജം വളരാൻ സാധിക്കാതെ നശിച്ചുപോകാൻ ഇടയാക്കും. ദുർമേദസ് ഉള്ള ശരീര പ്രകൃതിക്ക് ലൈംഗിക ജീവിതം അത്ര സുഖകരമായിരിക്കില്ല എന്നുള്ളതിനാലും വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണക്കുറവ്, ബീജങ്ങളുടെ ചലനശേഷിക്കുറവ്, വേരിക്കോസ് വെയിൻ പോലുള്ള പ്രശ്നങ്ങൾ,അണുബാധ, ഷണ്ഡത്വം തുടങ്ങിയ കാരണങ്ങളും പുരുഷനിൽ വന്ധ്യതയുണ്ടാക്കാം. പുരുഷന്മാരുടെ വന്ധ്യതാ ചികിത്സ ആരംഭിക്കുന്നത് ശുക്ല പരിശോധനയിലൂടെയാണ്. ഒരു തവണത്തെ പരിശോധന കൊണ്ട് തന്നെ ശുക്ലവൈകല്യം വിലയിരുത്തുന്നത് ശരിയാകില്ല. പലപ്പോഴായി രണ്ടോ മൂന്നോ തവണ പരിശോധിച്ച ശേഷം വിലയിരുത്തും.
സ്ത്രീ വന്ധ്യത
പുരുഷന്മാരുടെ പ്രശ്നങ്ങൾ പോലെ സ്ത്രീയുടെ പ്രശ്നങ്ങൾ കൊണ്ടും വന്ധ്യത ഉണ്ടാകാറുണ്ട്. ജനിതക കാരണങ്ങളാലോ, ഗർഭാശയത്തിലോ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ ഗർഭധാരണശേഷി ഇല്ലാതാകുന്നു.
ഗർഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് പോളിപ്പുകളും ഫൈബ്രോയിഡുകളും. ഇവമൂലം ഗർഭം നിലനിർത്താൻ കഴിയാതെ വരും. മറ്റൊരു പ്രധാന ഗർഭാശയരോഗമാണ് എൻട്രോമെട്രിയോസിസ്. പി.സി.ഒ.ഡി അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഇത് അണ്ഡോത്പാദനത്തെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. ഹൈപർതൈറോയിഡിസം, ഹൈപോതൈറോയിഡിസം എന്നീ ഹോർമോൺ തകരാറുകൾ ആർ ത്തവചക്രത്തെ ബാധിക്കുകയും
വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യാം.
ഓവുലേഷൻ പിരിയഡ്
ഏകദേശം 28 ദിവസങ്ങളുള്ള ആർത്തവ ചക്രത്തിന്റെ ഏതാണ്ട് മധ്യത്തിലായി 14-ാം ദിവസത്തോടനുബന്ധിച്ച് ഒരണ്ഡം അഥവാ ഒരു മുട്ട പൂർണ വളർച്ചയെത്തുന്നു. ഇത് അണ്ഡവിസർജനം അഥവാ ഓവുലേഷൻ എന്നറിയപ്പെടുന്നു. ഗർഭധാരണം നടക്കാൻ കൂടുതൽ സാധ്യതയുള്ളത് ഈ ദിവസങ്ങളിലാണ്. അതിനാൽ ഈ സമയങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്.
കഴിക്കേണ്ട ഭക്ഷണം
പഴം, ചെറുനാരങ്ങ എന്നിവ കൂടുതലുൾപ്പെടുത്തുക.
പയർ വർഗങ്ങളും ആരോഗ്യനില മെച്ചപ്പെടുത്തും. പ്രത്യുത്പാദനശേഷി വർദ്ധിപ്പിക്കും. പാൽ ഉത്പന്നങ്ങളും മുട്ടയും പ്രത്യുത്പാദനശേഷി വർധിപ്പിക്കാൻ സഹായിക്കും. ഗ്രീൻപീസ്, സോയ, കൂൺ എന്നിവ കഴിക്കുന്നതും ഒലിവെണ്ണയിൽ പാകം ചെയ്യുന്നതും നല്ലതാണ്.
മത്സ്യവിഭവങ്ങളിൽ ചെമ്മീനും, മത്തിയും, കക്കയും കൂടുതലായി ഉൾപ്പെടുത്താം. മാതളനാരങ്ങ ഹീമോഗ്ലോബിന്റെ അളവും ലൈംഗികശേഷിയും പ്രത്യുത്പാദനശേഷി യും വർധിപ്പിക്കും.
നെല്ലിക്ക, റാഗി, എള്ള്, മുരിങ്ങ എന്നിവയും ഗുണകരമാകും.
വെണ്ടയ്ക്ക ഉഴുന്നുപരിപ്പ്, അമുക്കുരം എന്നിവ ശുക്ലവർധകങ്ങളാണ്. ഇത് ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വർധിപ്പിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
അമിത മധുരം നിയന്ത്രിക്കണം. പ്രോസസ്ഡ് മീറ്റ് ആണ് വന്ധ്യതയിലെ മറ്റൊരു വില്ലൻ. ടിന്നിലടച്ച ഭക്ഷണം കഴിക്കുന്നത്-ബീജത്തിന്റെ അളവ് കുറക്കും. അതിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. മദ്യപിക്കുന്നത് ബീജത്തിന്റെ ആരോഗ്യം ഇല്ലാതാക്കി ബീജോത്പാദനം കുറയ്ക്കും.പുരുഷബീജത്തിന്റെ ആരോഗ്യം ഇല്ലാതാക്കുന്ന കാര്യത്തിൽ പലപ്പോഴും സോയ ഒരു വില്ലനാണ്. എണ്ണയിൽ വറുത്ത ഭക്ഷണവും ഇത്തരം പ്രതിസന്ധികൾ ഉണ്ടാക്കും.
ഹോമിയോപ്പതിയിൽ
ചൂഷണം ചെയ്യപ്പെടുന്ന വന്ധ്യത ചികിത്സ മേഖലയിൽ മാറ്റത്തിന്റെ, പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കുന്നതാണ് ഹോമിയോപ്പതിയിലെ വന്ധ്യത ചികിത്സ. കുറഞ്ഞ ചിലവിൽ ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് ധാരാളം ഔഷധങ്ങളും ചികിത്സാ പ്രയോഗങ്ങളുമുണ്ട്.
Why Choose Us?
At Divine Life Homoeo and Fertility Clinic, we combine expertise in fertility and homeopathy with a compassionate, personalized approach to your care. Our holistic treatments are tailored to your unique needs, ensuring comprehensive support for your health and well-being. With advanced diagnostics, proven success, and a commitment to ethical, transparent care, we are dedicated to helping you achieve your health goals and the family you’ve always dreamed of. Choose us for expert, compassionate care that puts you first.
Our Mission
Our mission is to empower individuals and families on their journey to health and happiness. We are committed to providing compassionate, personalized care that blends the best of homeopathic medicine with advanced fertility treatments. Our goal is to offer holistic solutions that not only address immediate health concerns but also promote long-term well-being. We strive to create a nurturing environment where every patient feels valued, supported, and understood, as we work together to achieve their dreams of a healthy life and a complete family.
Our Success Stories
At Divine Life Homoeo and Fertility Clinic, we take pride in the success stories of the many individuals and families who have trusted us with their care. Our clinic’s success rate is a reflection of our dedication to personalized, evidence-based treatments, and our holistic approach to health. Whether it’s helping couples achieve their dreams of parenthood through our fertility treatments or improving overall health with our homeopathic remedies, our outcomes speak for themselves.
We consistently achieve high success rates by combining advanced diagnostic tools, tailored treatment plans, and a deep understanding of each patient’s unique needs. Our team of experienced professionals is committed to ongoing learning and innovation, ensuring that we provide the most effective and up-to-date care possible.
Every success story at Divine Life is a testament to our unwavering commitment to our patients’ well-being. We measure our success not just by statistics, but by the smiles and gratitude of the families we help create and the lives we improve every day.